ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ചു കവർച്ച നടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ

തലപ്പുഴ: നമ്പർപ്ലേറ്റ് ഇല്ലാത്ത ബൈക്കിലെത്തി വയോധികയുടെ മാല വലിച്ചു പൊട്ടിച്ചു കവർച്ച നടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ. കണ്ണൂർ ഇരിക്കൂർ സ്വദേശികളായ ചോല മണിക്കുന്നുമ്മൽ എം.കെ റാഷിദ്‌ (29), സിദ്ധീഖ് നഗർ ലക്ഷം വീട് നടുക്കണ്ടി വീട്ടിൽ മുഹമ്മദ്‌ മിഥിലാജ് (24) എന്നിവരെയാണ് തലപ്പുഴ പോലീസ് പിടികൂടിയത്.

 

10.10.2025 ഉച്ചയോടെ ആലാർ ഡിസ്കോ കവലയിൽ നിന്നും വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന ഇരുമനത്തൂർ സ്വദേശിനിയായ വയോധികയുടെ കഴുത്തിലെ റോൾഡ് ഗോൾഡിന്റെ മാലയാണ് ഇവർ കവർച്ച ചെയ്തത്.നമ്പർപ്ലേറ്റ് ഇല്ലാത്ത കറുത്ത കളർ പൾസർ ബൈക്കിലെത്തിയാണ് ഇവർ കുറ്റകൃത്യം നടത്തിയത്. സബ് ഇസ്പെക്ടർ ടി. അനീഷ്, അസി. സബ് ഇൻസ്‌പെക്ടമാരായ ബിജു വർഗീസ്, റോയ് തോമസ്, സീനിയർ സിവിൽ പോലീസ് ഓഫിസർ റസീന, സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ വാജിദ്, ശ്രീജേഷ്, സുധീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നവർ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *