കൊച്ചി: സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വൻ കുറവ് രേഖപ്പെടുത്തി ഗ്രാമിന് 175 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 11,995 രൂപയായി പവന്റെ വിലയിൽ 1400 രൂപയും കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണവില 95,960 രൂപയാണ് ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില കുറഞ്ഞത്.
രണ്ട് ശതമാനം ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഔൺസിന് 4300 ഡോളറായാണ് വില കുറഞ്ഞത്. ചൈനക്കുള്ള അധിക തീരുവ സുസ്ഥിരമായിരിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനയും യു.എസുമായി ചർച്ചക്ക് തയാറാണെന്ന ചൈനയുടെ നിലപാടുമാണ് വില കുറയാനുള്ള പ്രധാനകാരണങ്ങളിലൊന്ന്.