മാനന്തവാടി: മരണാനന്തരം മെഡിക്കൽ പഠനത്തിനായി സ്വന്തം ശരീരം വിട്ടു നൽകാൻ സമ്മതപത്രം നൽകി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി. വയനാട് ജില്ലാ മെഡിക്കൽ കോളേജ് എം.ബി.ബി.എസ് പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ ആർ. ചാന്ദിനിയ്ക്ക് സമ്മതപത്രം കൈമാറി.മാർഗനിർദ്ദേശ പ്രകാരമുള്ള രേഖകൾ തയ്യാറാക്കി മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറി. തുടർ നടപടിയായി ബോഡി ഡോണർ തിരിച്ചറിയൽ കാർഡ് ദാതാവിന് നൽകും.
മരണാനന്തരം മെഡിക്കൽ കോളേജിന് ശരീരം വിട്ടുനൽകാൻ സമ്മതപത്രം നൽകി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി
