തിരുവനന്തപുരം: നാലുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ചൊവ്വാഴ്ച കേരളത്തിലെത്തും. വൈകീട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി രാജ്ഭവനില്‍ തങ്ങും. 22ന് രാവിലെ 9.30ന് ഹെലികോപ്ടറില്‍ നിലക്കലിലേക്കുപോകും. തുടർന്ന് രാഷ്ട്രപതി പ്രത്യേക വാഹനത്തിൽ ശബരിമല സന്നിധാനത്തെത്തും. 12.20നും ഒരുമണിക്കും ഇടയിലാണ് ദര്‍ശനം നടത്തുക.
23ന് രാവിലെ രാജ്ഭവന്‍ വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. ഉച്ചക്ക് ശിവഗിരിയില്‍ ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് വര്‍ക്കലയില്‍നിന്ന് പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയില്‍ പങ്കെടുക്കും. 24ന് കൊച്ചിയില്‍ സെന്റ് തെരേസാസ് കോളജിലെ പരിപാടിയില്‍ പങ്കെടുക്കും. നാല് മണിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.