തിരുവനന്തപുരം: സംസ്ഥാനതല കായിക മേള ”കളിക്കളം- 2025 വയനാട് ജില്ലയ്ക്ക് കിരീടം. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലെയും, പ്രീമെട്രിക് – പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ സംസ്ഥാനതല കായിക മേള ”കളിക്കളം- 2025” സമാപിച്ചു. 483 പോയിന്‍റുമായി വയനാട് ജില്ലയ്ക്കാണ് കിരീടം. 108 പോയിന്റുമായി കാസർഗോഡ് രണ്ടാം സ്ഥാനത്തും, 103 പോയിന്റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തുമെത്തി. 15 സ്വർണവും 11 വെള്ളിയും 3 വെങ്കലവുമായി 129 പോയിന്റോടെ സ്കൂൾ വിഭാഗത്തിൽ വയനാട് കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, ചാമ്പ്യന്മാരായി. കാര്യവട്ടം LNCPE സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്തു.
കളിക്കളം കായികമേള വയനാട് ജില്ലയ്ക്ക് കിരീടം
