ഗ്രോബാഗിലെ നടീല്‍ രീതി
മണ്ണ്, മണല്‍ അല്ലങ്കില്‍ ചകിരിച്ചോര്‍, ചാണകപ്പൊടി, അല്‍പ്പം എല്ല് പൊടി, വേപ്പിന്‍പ്പിണ്ണാക്കും എന്നിവയെല്ലാം കൂടി നന്നായി ഇളക്കി ഗ്രോബാഗിന്റെ എഴുപത് ശതമാനം നിറച്ച് പച്ചകറി തൈകള്‍ നടാം. ചാണകപ്പൊടിക്ക് പകരം ഉണങ്ങി തണുത്ത കോഴി വളവും മിശ്രിതം തയാറാക്കിയ ഉപയോഗിക്കാം. ജലസേചനം ആവിശ്യത്തിന് മാത്രം നടത്തുക. ഗ്രോബാഗില്‍ കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയാല്‍ കെട്ടിക്കിടന്ന് തൈ ചീഞ്ഞു പോകാന്‍ ഇടയാകും. ഇതിനാല്‍ ഗ്രോബാഗില്‍ വെള്ളം ഒലിച്ച് പോകാന്‍ സുഷിരങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം. ഗ്രോബാഗില്‍ തൈകള്‍ നട്ട് നന്നായി പരിപാലിച്ചാല്‍ മൂന്ന് മാസങ്ങള്‍കൊണ്ട് തന്നെ വിളവെടുക്കാം.

