മലപ്പുറം : പുത്തനത്താണി തിരുന്നാവായ റോഡിൽ ഇഖ്ബാൽ നഗറിൽ ബൈക്കും ഇലക്ട്രിക്ക് കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. പാങ്ങ് ഹയർസെക്കൻഡറി സ്കൂളിലെ മാഷ് വലിയ പീടിയേക്കാൾ അഹമ്മദ് കുട്ടിയുടെ മകൻ സിദീക്കും അദ്ദേഹത്തിന്റെ ഭാര്യ റീഷ മൻസൂർ എന്നിവരാണ് മരണപ്പെട്ടത്, പെരുവള്ളൂർ പറമ്പിൽപീടിക ഹോമിയോ ക്ലിനിക്കിലെ സ്റ്റാഫ് കൂടിയാണ് റീഷ മൻസൂർ.

മൃതദേഹം പുത്തനത്താണി സ്വകാര്യ ആശുപത്രിയിൽ, ബൈക്കിൽ ഉണ്ടായിരുന്ന ദമ്പതികളാണ് മരണപ്പെട്ടത്. ചേരുലാൽ സ്‌കൂളിലെ കുച്ചിരി മാഷിൻ്റെ മോനും മരുമകളുമാണ് മരണപ്പെട്ടത്, കാർ ഓടിച്ചിരുന്നത് അതേ സ്‌കൂളിലെ മറ്റൊരു അദ്ധ്യാപകൻ തന്നെ ആയിരുന്നു. ഭമ്പതികളിൽ ഭർത്താവ് സംഭവ സ്ഥലത്ത് വെച്ചും ഭാര്യ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.

