ഇന്ന് യുഡിഎസ്‌എഫ് വിദ്യാഭ്യാസ ബന്ദ്; പരീക്ഷകളെ ഒഴിവാക്കി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളസർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎസ്എഫ്, ഫ്രട്ടേണിറ്റി മൂവ്മെന്‍റ് വിദ്യാര്‍ഥി സംഘടനകളുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് . യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ വിദ്യാഭ്യാസ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു

 

ശാസ്ത്രമേളകള്‍ക്കും കലോത്സവങ്ങള്‍ക്കും മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകള്‍ക്കും റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ ബന്ദ് ബാധകമല്ല. ഞങ്ങള്‍ ഉയർത്തുന്ന, കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നത്തെ തിരിച്ചറിഞ്ഞ് യുഡിഎസ്‌എഫിൻ്റെ വിദ്യാഭ്യാസ ബന്ദിനോട് സഹകരിക്കണമെന്ന് യുഡിഎസ്‌എഫ് ചെയർമാൻ അലോഷ്യസ് സേവ്യറും, കണ്‍വീനർ പികെ നവാസും അറിയിച്ചു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *