ന്യൂഡൽഹി: എസ്‌ജെ-100 യാത്രാ വിമാനങ്ങൾ നിർമ്മിക്കുന്നതിന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, റഷ്യൻ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു. എസ്‌ജെ-100 സിവിൽ യാത്രാ വിമാനങ്ങൾ ¬ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, റഷ്യൻ കമ്പനിയായ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചത്. രാജ്യത്തെ സിവിൽ ഏവിയേഷൻ മേഖലയ്ക്ക് നാഴികക്കല്ലാണ് ഈ ചുവടുവയ്പ്പെന്ന് രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. . രാജ്യത്ത് നിർമ്മിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ യാത്രാ വിമാനമായിരിക്കും എസ്‌ജെ-100 .

