വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന പദ്ധതിയുടെ ഭാഗമായി വയോജന ക്ഷേമത്തിന് കട്ടിൽ വിതരണം നടത്തി. വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി. വിജേഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. തോമസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ഒ ദേവസി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഒ ജിനിഷ, മെമ്പർമാരായ വി.എസ് സുജിന, മേരിക്കുട്ടി മൈക്കിൾ, ജോഷി വർഗ്ഗീസ്, ബി ഗോപി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സി.എം റസീന എന്നിവർ സംസാരിച്ചു.
വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി

