പൗരത്വംവരെ നഷ്ടപ്പെട്ടേക്കാം; SIR ഫോം പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കുക: ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

പൗരത്വംവരെ നഷ്ടപ്പെട്ടേക്കാം; SIR ഫോം പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കുക: ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

പ്രത്യേകഅറിയിപSIR നടപടിയിലേക്ക് കടക്കുകയാണല്ലോ.എന്തെങ്കിലും നമ്മുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാവുന്ന അലംഭാവം നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ല പൗരത്വം വരെ നഷ്ടപെടുത്തിയേക്കാം.അതുകൊണ്ട് വളരെ ഉത്തരവാദിത്വത്തോട് കൂടി എസ്ഐആറിനെ സമീപിക്കുകയും, നമ്മുടെ, മക്കൾ, വീട്ടുകാർ,സുഹൃത്തുക്കൾ, കുടുംബക്കാർ, അയൽക്കാർ തുടങ്ങി എല്ലാവരെയും ഓർമ്മപ്പെടുത്തുകയും ചെയ്യുക.

 

നവംബർ 4 മുതൽ ഡിസംബർ 4 വരെയുള്ള തിയതി കളിൽ BLO മാർ വീടുകളിൽ വന്ന് രണ്ടു ഫോർമുകൾ നിങ്ങൾക്ക് തരും. വളരെ ചെറിയ ഫോമാണിത്. നിങ്ങളുടെ വോട്ടേഴ്‌സ് ഐഡി കാർഡ് ഉണ്ടെങ്കിൽ പൂരിപ്പിക്കാവുന്നതേ ഉള്ളൂ.ഇതിൽ ഫോട്ടോ ഒട്ടിക്കാൻ സ്ഥലമുണ്ട്. അത് കൊണ്ട് പുതിയ രണ്ട് ഫോട്ടോ സംഘടിപ്പിച്ചു വെക്കുന്നത് നല്ലതാണ്.

ഇത് പൂരിപ്പിക്കുന്നതിന് മുന്നേ 2002 ലെ വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ച് അതിലെ നിങ്ങളുടെ പേരും ഡീറ്റെയിൽസും കുറിച്ച് വെക്കണം. അത് BLO നൽകുന്ന ഫോമിൽ എഴുതേണ്ടതുണ്ട്.രണ്ട് ഫോമിൽ ഒന്ന് BLO ഒപ്പിട്ട് നിങ്ങൾക്ക് തന്നെ തിരിച്ചു തരും.അത് സൂക്ഷിച്ചു വെക്കണം.എന്തെങ്കിലും തരത്തിൽ പുതിയ ലിസ്റ്റിൽ പേര് വന്നില്ലെങ്കിൽ അപ്പീൽ നൽകാനുള്ള ഒരേ ഒരു രേഖയാണിത്.

 

ഫോം പൂരിപ്പിക്കുമ്പോൾ 2002ലെ ലിസ്റ്റിൽ പേരില്ലാത്തവർ പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്താണ്

 

ഇത്തരം ആളുകൾ 2002ലെ ലിസ്റ്റ്ൽ നിന്ന് നിങ്ങളുടെ പിതാവിന്റെയോ, മാതാവിന്റെയോ പേരും ഡീറ്റെയിൽസും കുറിച്ച് വെച്ച് വിവരങ്ങൾ BLO നൽകുന്ന ഫോമിൽ നൽകണം. അതിനുള്ള പ്രത്യേകം കോളം ഉണ്ട്.മാതാപിതാക്കൾ ഇല്ലെങ്കിൽ അടുത്ത ബന്ധുക്കളുടെത് നൽകുക. ഇത്തരം ആളുകൾ

ഫോം പൂരിപ്പിക്കുന്നതിന് മുന്നേ 2002 ലിസ്റ്റിൽ പെട്ട ആരുടെ വിവരമാണ് നൽകുന്നതെന്ന് തീരുമാനിച്ച് ഉറപ്പിക്കണം. പിതാവ് ഉണ്ടെങ്കിൽ പിതാവ് ഇല്ലെങ്കിൽ മാതാവ് അല്ലെങ്കിൽ അടുത്ത ബന്ധുക്കൾ. ഇതാണ് ഓർഡർ.

 

ആരൊക്കെയാണ് രേഖകൾ നൽകേണ്ടത്? 

 

BLO നൽകുന്ന ഫോം പൂരിപ്പിച്ചു നൽകുമ്പോൾ ആരും ഒരു രേഖയും നൽകേണ്ടതില്ല.

പിന്നീട് അവർ പറയുന്ന സമയത്താണ് രേഖകൾ കാണിക്കേണ്ടി വരിക.

2002 ലെ ലിസ്റ്റിൽ പേര് ഉള്ളവരും, പേരുള്ളവരുടെ മക്കളും ഒരു രേഖയും ഒരു സമയത്തും നൽകേണ്ടതില്ല.

 

ബാക്കിയുള്ളവർ ജനന സെർടിഫിക്കറ്റ്, പാസ്പോർട്ട്‌, ആധാർ, SSLC ബുക്ക്‌ തുടങ്ങി ഏതെങ്കിലും ഒന്നിന്റെ ഫോട്ടോ കോപ്പി BLO ആവശ്യപെടുന്ന സമയത്തു നൽകേണ്ടി വരും.

 

2004 ന് ശേഷം ജനിച്ചവർ സ്വന്തം ജനന തിയതിയും സ്ഥലവും തെളിയിക്കുന്ന ഒരു രേഖക്ക് പുറമെ മാതാവിന്റെയും പിതാവിന്റെ യും ജനന സ്ഥലവും, തിയതിയും തെളിയിക്കുന്ന രേഖകൾ കൂടി കാണിക്കണം.

 

വിവിധ നാടുകളിലേക്ക് വിവാഹം ചെയ്തയച്ച പെൺമക്കൾ ഫോം എങ്ങനെ പൂരിപ്പിക്കണം

 

2002 ന്റെ ലിസ്റ്റിൽ പെടാത്ത കല്യാണം കഴിഞ്ഞു ഇവിടേക്ക് വന്നവർ, മറ്റു നാടുകളിൽ നിന്ന് വന്നവർ അവർ ആദ്യം താമസിച്ച ഇടത്തെ 2002 ലെ ലിസ്റ്റാണ് പരിഗണിക്കേണ്ടത്.2002 ന് ശേഷം ഇവിടെ വോട്ട് ചെയ്യുന്ന നമ്മുടെ ഭാര്യമാർ / ഭർത്താക്കന്മാർ അവരുടെ പിതാവ്/ മാതാവ് എന്നിവരുടെ ഡീറ്റെയിൽസാണ് നൽകേണ്ടത്. അത് കൊണ്ട് മുന്നേ താമസിച്ച ഇടത്തെ വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ച് മാതാ പിതാക്കളുടെ ഡീറ്റെയിൽസ് നോക്കി വെക്കണം./പോപ്പുലർ ന്യൂസ്‌

 

പ്രവാസികൾ എന്ത് ചെയ്യണം.?

 

ഓൺലൈൻ ആയോ അല്ലെങ്കിൽ നാട്ടിൽ ഉള്ളവർക്കോ ഫോം പൂരിപ്പിച്ചു നൽകാം.അതിനെ പറ്റി പൂർണമായ തീരുമാനം ആയിട്ടില്ല. നാട്ടിലുള്ളവർ നൽകുന്നതാണ് നല്ലത്.

 

വീട്ടിലെ ആരൊക്കെ ഫോം നൽകണം?

 

കഴിഞ്ഞ ലോക സഭ ഇലക്ഷനിലെ വോട്ടേഴ്‌സ് ലിസ്റ്റ് കണക്കാക്കി ഓരോ വീട്ടിലെയും വോട്ടർമാർക്ക് അവരുടെ പേര് വെച്ചുള്ള ഫോം ആണ് നൽകുന്നത്.അന്നത്തെ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്ളവർക്കെല്ലാം ഫോം ലഭിക്കും.അവരല്ലാം ഫോം പൂരിപ്പിച്ചു നൽകണം.പൂരിപ്പിച്ചു നൽകത്തവരെ വോട്ടർ മായി പരിഗണിക്കില്ല.ഇങ്ങനെ പൂരിപ്പിച്ചു നൽകാത്തവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. അവർക്ക് ഹിയറിങ്ങും ഉണ്ടാവും.

 

ഇത് വരെ ഒരു വോട്ടേഴ്‌സ് ലിസ്റ്റിൽ ഇല്ലാത്തവരും എന്നാൽ 18 കഴിഞ്ഞവരും എന്ത് ചെയ്യണം?

 

അവർ BLO യുടെ അടുത്ത് നിന്ന് പ്രത്യേകമായി ഒരു ഫോം കൂടാതെ പുതുതായി വോട്ട് ചേർക്കാനുള്ള വേറെ ഒരു ഫോം ( ഫോം 6) വാങ്ങി പൂരിപ്പിച്ചു നൽകണം. ഇതെല്ലാം BLO യുടെ കയ്യിൽ ഉണ്ടാവും. ചോദിച്ചു വാങ്ങി വോട്ട് ചേർക്കണം. ഓർക്കുക അടുത്ത SIR വരുമ്പോൾ ഈ ലിസ്റ്റാണ് പരിഗണിക്കുക.ഇപ്പോൾ വോട്ട് ചേർക്കാതിരുന്നാൽ അപ്പോൾ തെണ്ടും.പുതുതായി വോട്ട് ചേർക്കുന്ന വർ സ്വന്തം ജനനസ്ഥലവും തിയതിയും ഉള്ള ഒരു രേഖയുംകൂടാതെ മാതാവിന്റെയും പിതാവിന്റെയും   ജനന സ്ഥലവും തിയതിയും തെളിയിക്കുന്ന രേഖയും ആവശ്യപെടുന്ന സമയത്തു നൽകണം.

 

മരിച്ചു പോയവരെ എന്ത് ചെയ്യണം?

വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള മരിച്ചു പോയവർക്ക് വേണ്ടി പ്രത്യേകം ഫോം BLO മാരുടെ കൈവശം ഉണ്ടാവും.അത് പൂരിപ്പിച്ചു കൊടുത്താൽ അവരെ SIR ൽ നിന്ന് ഒഴിവാക്കും ഈ ഫോം BLO യുടെ കയ്യിൽ ഉണ്ടാവും.

 

2002 ലിസ്റ്റിലുള്ള പേരിലും അഡ്രസിലും തെറ്റൊ, മാറ്റമോ ഉണ്ടെങ്കിൽ തിരുത്താൻ പറ്റുമോ

 

പറ്റും, അതിനുള്ള ഫോമും BLO മാരുടെ കയ്യിൽ ഉണ്ടാവേണ്ടതാണ്.പക്ഷെ തിരുത്തി കിട്ടണമെങ്കിൽ അതിന് ആവശ്യമായ രേഖകൾ ഹിയറിങ്ങ് സമയത്തു നൽകണം

 

എന്തൊക്കെ രേഖകൾ സൂക്ഷിച്ചു വെക്കണം

 

2004 ന് ശേഷം ജനിച്ചർക്ക് മറ്റു എത് രേഖയേക്കാളും പ്രധാനം ജനന സെർടിഫിക്കറ്റാണ്. ഇല്ലെങ്കിൽ SSLC, കോളേജ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട്‌ etcബാക്കിയുള്ള വർക്ക് SSLC, പാസ്പോർട്, ജനന സ്സർട്ടിഫിക്കറ്റ്, ആധാർ etc..

 

ആധാറിനെ പലപ്പോഴും രേഖകളിൽ ഉൾപ്പെടത്താത്തതിനാൽ ബാക്കി രേഖകൾ ഉണ്ടെന്ന് ഉറപ്പാക്കിയാൽ നമ്മുടെ വോട്ട് അവകാശത്തെ ആർക്കും ഒന്നും ചെയ്യാനാവില്ല

 

NB:

BLO മാർക്കും അവരുടെ മുകളിൽ ഉള്ളവർക്കും ഇതിന്റെ നടത്തിപ്പിൽ ചില അവ്യക്തകൾ ഇപ്പോഴും ഉണ്ട്.20 വർഷം മുൻപ് നടന്നത് വീണ്ടും ചെയ്യുമ്പോഴുള്ള പ്രശ്നമാണ്. അത് കൊണ്ട് മുകളിൽ പറഞ്ഞതിൽ ചില വ്യത്യാസങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *