സംസ്ഥാന സർക്കാരിന്‍റെ ഓൺലൈൻ ഓട്ടോ/ടാക്‌സി പ്ലാറ്റ്ഫോമായ കേരള സവാരി 2.0 പൂ൪ണതോതില്‍ പ്രവർത്തനം ആരംഭിച്ചതായി മന്ത്രി വി ശിവൻ കുട്ടി. ഡിസംബറോടെ കേരള സവാരി ഒരു മൾട്ടി മോഡൽ ഗതാഗത സംവിധാന ആപ്പ് ആയി മാറും. മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ ബസുകൾ, ഓട്ടോകൾ, കാബുകൾ എന്നിവയെ ഏകോപിപ്പിക്കുന്ന ഈ സംവിധാനം രാജ്യത്തിന് തന്നെ മാതൃകയാകുമെന്ന് മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളത്തിൽ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പൂർണ്ണമായ പ്രവർത്തനത്തിന് ശേഷം വൈകാതെ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

