തിരുവനന്തപുരം :രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എപ്രതിയായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ പോസ്റ്റിട്ട രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുൽ ഈശ്വറിനെ തിരുവനന്തപുരം ജില്ലാ കോടതി റിമാൻഡ്ചെയ്‌തു.ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് രാഹുലിനെ സൈബർ പൊലീസ് അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമപരമല്ലെന്ന് രാഹുൽ ഈശ്വർ കോടതിയിൽ വാദിച്ചു നോട്ടീസ് നൽകിയത് അറസ്റ്റിനുശേഷമെന്നാണ് രാഹുലിന്റെ വാദം. നോട്ടീസ് കൈപ്പറ്റിയില്ലെന്ന് പൊലീസ് വാദിച്ചു. രാഹുലിന്റെ ജാമ്യത്തെ പൊലീസ് എതിർത്തു. രാഹുലിനെ പൂജപ്പുര ജില്ലാ ജയിലിലേക്ക് മാറ്റും.ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ,ഇലക്ടോണിക് സംവിധാനങ്ങളുടെ ദുരുപയോഗം എന്നിവക്ക് പുറമെ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ എന്നീ വകുപ്പുകളാണ് രാഹുൽ ഈശ്വറിനെതിരെ ചുമത്തിയത്.
രാഹുൽ ഈശ്വർ ജയിലിലേക്ക്;തിരുവനന്തപുരം ജില്ലാ കോടതി റിമാൻഡ് ചെയ്തു

