പനമരം: നീർവാരം അമ്മാനി കവലയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. നീർവാരം നെടുംകുന്നിൽ സത്യജ്യോതി (22) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. മൈസൂരിൽ റെയിൽവേയുടെ പരീക്ഷക്കായി ബസ് കയറുന്നതിനായി പിതാവ് മോഹനനോടൊപ്പം പുഞ്ചവയൽ ഭാഗത്തേക്ക് നടന്നു പോകുകയായിരുന്നു. ഇതിനിടെ കാട്ടാന പൊടുന്നനെ മുന്നിലേക്ക് വരികയായിരുന്നുവെന്ന് മോഹനൻ പറഞ്ഞു. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തങ്ങൾ രണ്ട് പേരും വീണുപോയതായും പാഞ്ഞടുത്ത കാട്ടാന സത്യജ്യോതിയെ തട്ടിതെറിപ്പിച്ചെന്നും മോഹനൻ പറഞ്ഞു. അതിന് ശേഷം കാട്ടാന ഓടി പോകുകയും ചെയ്‌തു. തുടർന്ന് നാട്ടുകാർ ഇവരെ വയനാട് മെഡിക്കൽ മെഡിക്കൽ കോളേജിലെത്തിച്ചു. സത്യജ്യോതിക്ക് നട്ടെല്ലിന് പരിക്കേറ്റതായാണ് ആശുപത്രി അധികൃതർ പ്രാഥമികമായി അറിയിച്ചതെന്ന് മോഹനൻ പറഞ്ഞു. ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകളെ തടയാൻ ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാരുടെ ആവശ്യം
കാട്ടാനയുടെ ആക്രമണം യുവാവിന് ഗുരുതര പരിക്ക്

