വെണ്ണിയോട്: ക്രിസ്‌തുമസ് ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സസ്മെൻ്റ് ഡ്രൈവുമായി ബന്ധപ്പെട്ട് കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും വെണ്ണിയോട് വലിയകുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 23 ലിറ്റർ വിദേശമദ്യവുമായി അനധികൃത മദ്യവിൽപ്പനക്കാരനെ അറസ്റ്റ് ചെയ്തു. വെണ്ണിയോട് വലിയകുന്ന് സ്വദേശി വലിയകുന്ന് വീട്ടിൽ സുരേഷ്, വി.എ (50) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
വെണ്ണിയോട് വലിയകുന്ന് ഭാഗങ്ങളിൽ വ്യാപകമായി മദ്യവിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ഷാജി, സുനിൽകുമാർ എം,എ,സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ,ടി, പ്രജീഷ് എം.വി, പ്രോമിസ് എം,പി, വജീഷ്കുമാർ വി.പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സജ്‌ന പി.യു എന്നിവർ പങ്കെടുത്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ്‌ജയിലിൽ റിമാന്റ് ചെയ്തു.

