പുതിയ വാടക നിയമം നിലവിൽ വന്നു

നാട്ടിൽ വാടകവീടുകൾക്ക് ആവശ്യക്കാർ വർധിക്കുകയും പല സ്ഥലങ്ങളിലും പലതരത്തിലുള്ള വാടക, അഡ്വാൻസ് നിരക്കും ഏകീകൃതമല്ലാത്ത വ്യവസ്ഥകളും നിലനിൽക്കുന്ന സാഹചര്യത്തിൽ വാടക വീടുകൾക്കായി കൃത്യമായ ചട്ടക്കൂടുകളും നിബന്ധനകളും ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിയമം പ്രാബല്യത്തിൽ വന്നു.

 

മോഡല്‍ ടെനന്‍സി ആക്ടിനെ അടിസ്ഥാനമാക്കിയാണ് പുതിയ നിയമം . ഈ നിയമത്തിലെ ഏറ്റവും നിര്‍ണായകമായ പരിഷ്‌കാരങ്ങളിലൊന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ തുകയ്ക്ക് പരിധി നിശ്ചയിച്ചതാണ്. റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക്, പരമാവധി രണ്ട് മാസത്തെ വാടക മാത്രമേ സെക്യൂരിറ്റിയായി സ്വീകരിക്കാന്‍ പാടുള്ളൂ. ഗ്രാമ പ്രദേശങ്ങളിൽ ഒരു മാസത്തെ വാടകയും. നിലവിൽ ഇത് വ്യത്യസ്ത സ്ഥലങ്ങളെ അപേക്ഷിച്ച് 10 മാസത്തെ വാടക തുകയും മറ്റുമാണ്. ഈ നിയമത്തോടെ സ്ഥലം വാടകയ്‌ക്കെടുക്കുന്നവർ കഷ്ടപ്പെട്ട് ഇത്രയും വലിയ തുക കണ്ടെത്തേണ്ടതില്ല എന്നത് വലിയൊരു ആശ്വാശ്വസമാണ്.

 

കച്ചവട സ്ഥാപനങ്ങൾക്കോ മറ്റുമായുള്ള നോണ്‍-റെസിഡന്‍ഷ്യല്‍ സ്ഥലങ്ങള്‍ക്കായി, ഈ ഡെപ്പോസിറ്റ് തുക ആറ് മാസത്തെ വാടകയായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ, കരാര്‍ ഒപ്പിട്ട് രണ്ട് മാസത്തിനുള്ളില്‍ കരാർ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം 5,000 രൂപ പിഴ നല്‍കേണ്ടി വരും. പുതിയ നിയമമനുസരിച്ച്, വാടക തുക, ഡെപ്പോസിറ്റ് തുക, വാടക വര്‍ദ്ധനവ് എന്നിവയെല്ലാം കരാറില്‍ വ്യക്തമായി രേഖപ്പെടുത്തണം. രാജ്യത്തുടനീളം വാടകവീടുകളെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ് പുതിയ നിബന്ധനകൾക്ക് കാരണം.

 

പുതിയ നിയമ പ്രകാരം കരാറുകൾ നിർബന്ധമായും രണ്ട് മാസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ 5000 രൂപ പിഴ നൽകേണ്ടി വരും.വാടകക്കാർക്ക് കുറഞ്ഞത് 90 ദിവസം മുൻപേ രേഖാമൂലമുള്ള അറിയിപ്പ് നൽകിയതിനുശേഷം മാത്രമേ ഭൂവുടമകൾക്ക് വാടക വർധിപ്പിക്കാൻ കഴിയൂ. വാടകക്കാരോട് പെട്ടെന്ന് തന്നെ വീടൊഴിയണമെന്ന് ആവശ്യപ്പെടാൻ സാധിക്കില്ല. കുടിയൊഴിപ്പിക്കൽ വ്യവസ്ഥ ശക്തമായ പുതുക്കിയ നിയമത്തിൽ പറയുന്നുണ്ട്. വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങൾ 60 ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്ന് നിയമത്തിൽ പറയുന്നു.

വീടിന്റെ അറ്റകുറ്റ പണികൾ ആരുടെ ഉത്തരവാദിത്വമാണെന്ന കാര്യത്തിലും വ്യക്തമായ നിർദേശം നിയമത്തിലുണ്ട്. ചെറിയ പണികൾ വാടകക്കാർക്ക് ചെയ്യാം എന്നാൽ വലിയ സ്‌ട്രക്‌ചറൽ റിപ്പയർ പോയുള്ള പണികൾ വീട്ടുടമ ചെയ്തിരിക്കണം. സ്റ്റേറ്റ് രജിസ്‌ട്രേഷൻ പോർട്ടലുകളിലോ പ്രൈമറി രജിസ്‌ട്രേഷൻ ഓഫീസുകളിലോ രജിസ്‌ട്രേഷൻ ഓൺലൈനായി ചെയ്യാവുന്നതാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *