വയനാട് ചുരം ഏഴാം വളവിൽ ചരക്ക് ലോറി തകരാറിൽ ആയത് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്. അവിടെ വാഹനങ്ങൾ വൺവെ ആയി കടന്ന് പോവുന്നുണ്ടെങ്കിലും വാഹനത്തിരക്ക് അധികമായതിനാൽ 6,7,8 വളവുകൾക്കിടയിൽ ഗതാഗത തടസം നേരിടുന്നുണ്ട്. ചുരത്തിൽ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മരം മുറിയും നടക്കുന്നുണ്ട്.അത്യാവശ്യ യാത്രകാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക.


