സൂറത്ത് : ഹെല്‍മറ്റ് ധരിക്കാതെ അമിതവേഗത്തില്‍ ബൈക്ക് ഓടിച്ചു റീൽസ് ചിത്രീകരിച്ച യുവ വ്ലോഗര്‍ക്ക് ദാരുണാന്ത്യം. സോഷ്യല്‍മീഡിയയില്‍ ‘പികെആര്‍ ബ്ലോഗര്‍’ എന്നറിയപ്പെട്ട പ്രിന്‍സ് പട്ടേല്‍ ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ തല വേര്‍പെട്ട നിലയിലാണ് ശരീരം കണ്ടെത്താനായത്.

അപകടത്തിനു മുന്‍പ് 140കിമീ വേഗത്തില്‍ ബൈക്കോടിക്കുന്ന പ്രിന്‍സിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.സൂറത്തിലെ ബ്രെഡ് ലൈനര്‍ പാലത്തില്‍വച്ചാണ് അപകടം സംഭവിച്ചത്. പാലത്തിനു മുകളില്‍വച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡില്‍ വീഴുകയും വീണിടത്തു നിന്നും 100 മീറ്റര്‍ നിരങ്ങിനീങ്ങിയ ശേഷം ഡിവൈഡറില്‍ ഇടിച്ചു തകരുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണ പ്രിന്‍സിന്റെ തല ദേഹത്തുനിന്നും വേര്‍പെടുകയായിരുന്നു.

