വാഹനാഭ്യാസം നടത്തിയാൽ ലൈസൻസ് സസ്പെന്റ് ചെയ്യണം; വാഹനം പിടിച്ചെടുക്കണം – മനുഷ്യാവകാശ കമ്മീഷൻ

വാഹനാഭ്യാസം നടത്തിയാൽ ലൈസൻസ് സസ്പെന്റ് ചെയ്യണം .വാഹനം പിടിച്ചെടുക്കണം  മനുഷ്യാവകാശ കമ്മീഷൻ ഡ്രൈവിംഗ് ലൈസൻസോ ഡ്രൈവിംഗ് പരിചയമോ ഇല്ലാതെ സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന യാത്രയയപ്പ് സമ്മേളനങ്ങളിൽ വാഹനങ്ങളുമായെത്തി സാഹസിക പ്രകടനങ്ങൾ നടത്തുന്ന വിദ്യാർത്ഥികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മറ്റുള്ളവരുടെ ജീവനെടുക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു.

 

സ്കൂളുകളിലും കോളേജുകളിലും വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *