തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിന് നിർദേശങ്ങൾ പുറത്തിറക്കി സുപ്രീം കോടതി. ജോലി സമ്മർദ്ദം കാരണം ചില ബി എൽ ഒമാർ മരിക്കാനിടയായ സംഭവങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജോലിഭാരം കുറയ്ക്കാൻ അധിക ജീവനക്കാരെ നിയോഗിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. അതെസമയം, രാജ്യത്ത് എസ് ഐ ആർ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇതുവരെ വിതരണം ചെയ്ത എന്യുമറേഷൻ ഫോമുകളുടെ എണ്ണം 50 കോടി 97 ലക്ഷം കവിഞ്ഞതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട 51 കോടി സമ്മതിദായകരുടെ 99.83 ശതമാണിത്.

