കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പരസ്യപ്രചാരണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥി പര്യടനങ്ങളും സജീവമാണ്. ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രണ്ടാം ഘട്ടം ഈ മാസം 11 ന് നടക്കും. 13 നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമന പ്രക്രിയയുമായി ബന്ധപ്പെട്ട് അന്തിമ റാൻഡമൈസേഷൻ പൂർത്തിയായി.

