ന്യൂഡൽഹി:പാസ്‌പോർട്ട് വെരിഫിക്കേഷൻ റെക്കോർഡുകൾ ഇനിമുതൽ ഡിജിലോക്കർ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. പേപ്പർ രഹിത സേവനം പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് വാർത്താവിനിമയ മന്ത്രാലയമാണ് ഈ സൗകര്യം ഒരുക്കിയത്. രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാനും വിശദമായി പരിശോധിക്കാനും ഇത് പൗരന്മാരെ സഹായിക്കുന്നു. ഡിജിലോക്കറിന്റെ ഇഷ്യുഡ് ഡോക്യുമെന്റ് വിഭാഗത്തിലാകും പാസ്‌പോർട്ട് വെരിഫിക്കേഷൻ റെക്കോർഡുകൾ ലഭ്യമാവുക.

