സ്വർണവില വീണ്ടും 54,000 കടന്ന് ; പവന് 54,280 രൂപയായി

സ്വർണ്ണ വിലയിൽ വീണ്ടും വർധനവ്. പവന് 560 രൂപ വർധിച്ച് 54,280 രൂപയായി. ഗ്രാമിന് 6785 രൂപയാണ് വില. രാജ്യാന്തര വിലയിലുണ്ടായ മാറ്റത്തിൻ്റെ ചുവട് പിടിച്ചാണ് കേരള വിപണിയിലും വിലവർധിച്ചത്. കഴിഞ്ഞ മാർച്ച് 29ന് ആണ് ആദ്യമായി സ്വർണവില 50,000 കടന്നത്.

 

കഴിഞ്ഞ ഏപ്രിലിലാണ് സ്വർണവില ഇതിനു മുൻപ് 54000 കടന്നത്. അന്ന് 720 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. പവന് 54360 രൂപയായിരുന്നു അന്നത്തെ സ്വർണവില. പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണയനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകർ വലിയതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധന കാരണമായിട്ടുണ്ട്. സുരക്ഷിത നിക്ഷേപമായി കണ്ട്, നിക്ഷേപകർ ഡോളറിൽ നിന്നും ബോണ്ടിൽ നിന്നും നിക്ഷേപം പിൻവലിച്ച് സ്വർണത്തിലേക്ക് ഒഴുക്കുന്നതാണ് വില വർധനക്ക് പിന്നിൽ.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *