ന്യൂഡൽഹി:നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ 8 ശതമാനം ജിഡിപി വളർച്ചാ നിരക്ക് രാജ്യ പുരോഗതിയുടെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി . ഉയർന്ന വളർച്ചയുടെയും കുറഞ്ഞ പണപ്പെരുപ്പത്തിന്റെയും മാതൃകയായി ആഗോളതലത്തിൽ ഇന്ത്യ നിലകൊള്ളുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലെ 8 ശതമാനം ജിഡിപി വളർച്ചാ നിരക്ക് രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന പുരോഗതിയുടെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഇന്ത്യയുടെ സാധ്യതകൾ വളരെക്കാലമായി ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും എന്നാൽ വടക്കുകിഴക്കൻ മേഖലകൾ, ഗ്രാമങ്ങൾ, ടയർ-2, ടയർ-3 നഗരങ്ങൾ, സ്ത്രീകൾ, യുവാക്കൾ, ബഹിരാകാശ മേഖല, സമുദ്ര സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകൾ ഇപ്പോൾ അവയുടെ പൂർണ്ണ ശേഷി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജിഡിപി 8% വളർച്ചാ നിരക്ക് രാജ്യ പുരോഗതിയുടെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

