ദോഹ: ഫിഫ അറബ് കപ്പ് ടൂർണമെന്റിൽ ചരിത്രം കുറിച്ച് ഫലസ്‌തീനും സിറിയയും. ഇരു ടീമുകളും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ദോഹയിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ഇരു ടീമുകളും 0-0 എന്ന സമനിലയിൽ പിരിഞ്ഞതോടെയാണ് നോക്കൗട്ട് ഘട്ടത്തിലേക്കുള്ള വഴി തുറന്നത്. ഖത്തർ ആതിഥേയത്വം വഹിക്കുന്ന പ്രാദേശിക ടൂർണമെന്റിൽ ഇരു ടീമുകളുടെയും മുന്നേറ്റം, അവരുടെ മാതൃരാജ്യങ്ങളിൽ നിലനിൽക്കുന്ന സമീപകാല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധേയമാണ്.
ഫിഫ അറബ് കപ്പ് ഫലസ്തീനും സിറിയയും ക്വാർട്ടർ ഫൈനലിൽ

