കട്ടക്ക്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം.101 റൺസിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 12.3 ഓവറിൽ 74 റൺസിന് എല്ലാവരും പുറത്തായി.അർഷദീപ് സിങ്ങ്,ജസ്പ്രീത് ബുംറ,അക്ഷർ പട്ടേൽ,വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
22 റൺസെടുത്ത ഡെവാൾഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.14 റൺസ് വീതമെടുത്ത ട്രിസ്റ്റൻ സ്റ്റബ്സും ക്യാപ്റ്റൻ ഏയ്ഡൻ മാർക്രവും 12 റൺസെടുത്ത മാർക്കോ യാൻസനും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്ബാറ്റിങ്ങിൽ തകർന്ന ഇന്ത്യയെ തകർപ്പൻ അടികളിലൂടെ അർധസെഞ്ച്വറി നേടി മികച്ച സ്കോറിലേക്കെത്തിക്കുകയും 1 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഹീറോ.ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

