മാനന്തവാടി: എം. ഡി.എം.എ യുമായി കാസർകോട് സ്വദേശി പിടിയിൽ. കാസർകോട് കാഞ്ഞങ്ങാട്, പുല്ലൂർ പാറപ്പള്ളി മുഹമ്മദ് സാബിർ (31) ആണ് തിരുനെല്ലി പൊലീസിൻ്റെ പിടിയിലായത്. തോൽപ്പെട്ടി പൊലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ ഇയാളിൽ നിന്ന് 265 ഗ്രാം എം. ഡി. എം. എ പിടിച്ചെടുക്കുകയായിരുന്നു.. ഇയാൾ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു.
എം. ഡി.എം.എ യുമായി കാസർകോട് സ്വദേശി പിടിയിൽ
