രാജ്യത്തെ വിവിധ കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ സിയുഇടി-പിജി 2026ന് ഇന്നുമുതൽ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകാം.
https://exams.nta.nic.in/registration-for-cuetpg-2026/
2026 ജനുവരി 12 വരെയാണ് അപേക്ഷിക്കാനാവുക. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ ജനുവരി 18 മുതൽ 20 വരെ അപേക്ഷയിലെ തെറ്റ് തിരുത്താനുള്ള അവസരവും ലഭിക്കും. 2026 മാർച്ചിലാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്

