ജയ്‌പൂർ വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറെ തല്ലിയ സ്പൈസ് ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്‌തു. സ്പൈസ് ജെറ്റ് ജീവനക്കാരി അനുരാധ റാണിയെയാണ് അറസ്റ്റ് ചെയ്‌തത്. എ.എസ്.ഐയെ ജീവനക്കാരി അടിക്കുന്നതിൻ്റെ സി.സിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
പുലർച്ചെ 4 മണിയോടെ മറ്റ് സ്റ്റാഫ് അംഗങ്ങൾക്കൊപ്പം വിമാനത്താവളത്തിലേക്ക് എത്തിയ അനുരാധ റാണിയ്ക്ക് പ്രവേശിക്കാൻ സാധുവായ അനുമതിയില്ലാത്തതിനാൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗിരിരാജ് പ്രസാദ് ഇവരെ തടയുകയായിരുന്നു. പ്രവേശന കവാടത്തിലെ എയർലൈൻ ക്രൂവിനുള്ള സ്ക്രീനിംഗ് നടത്താൻ അനുരാധയോട് ആവശ്യപ്പെട്ടെങ്കിലും ആ സമയത്ത് വനിതാ സിഐഎസ്എഫ് ഉദ്യോഗസ്ഥ ഇല്ലാതിരുന്നില്ലാത്തതിനാൽ പരിശോധനയ്ക്ക് തയാറായില്ല തുടർന്നായിരുന്നു ആക്രമണം