കൽപ്പറ്റ: വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ വയനാട് ജില്ലയിലെ 37,368 പേരുടെ ഫോമുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. ഇവരിൽ 13,717 പേർ മരണപ്പെട്ടവരും 14,375 പേർ ജില്ലയ്ക്ക് പുറത്ത് സ്ഥിരമായി താമസം മാറിയവരുമാണ്. 2593 പേർ വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരുള്ളവരാണ്. ഇതിൽ കണ്ടത്താൻ കഴിയാത്തത് 6126 പേരെയാണ്. ഫോം വാങ്ങാനോ തിരികെ നൽകാനോ വിസമ്മതിച്ചത് ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങളാൽ 557 പേരുടെ വിവരശേഖരണവും സാധ്യമായിട്ടില്ലെന്ന് കളക്ടറേറ്റിൽ ചേർന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കളക്ടർ വിശദീകരിച്ചു.
വോട്ടർപട്ടിക പരിഷ്‌കരണം; പുറത്താക്കൽ പട്ടികയിൽ വയനാട് ജില്ലയിൽ 37,368 പേർ

