എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

കൽപറ്റ: ക്രിസ്മസ്, പുതുവത്സര സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ജില്ലാ അതിർത്തിയായ ലക്കിടിയിൽ നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിൽ കടത്തുകയായിരുന്ന എം.ഡി. എ. യുമായി യുവാവ് അറസ്റ്റിലായി. 2.33ഗ്രാം എം.ഡി.എം. എ യാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി പയ്യപ്പള്ളി വീട്ടിൽ അഖിൽ ഡൊമിനിക്ക് (25) ആണ് പിടിയിലായത്. കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ജി.ജിഷ്ണു , സിവിൽ എക്സൈസ് ഓഫിസർമാരായ വിഷ്ണു കെ. കെ, അരുൺ പി.ഡി, സജിത്ത് പി.സി, മുഹമ്മദ് മുസ്തഫ വനിതാ സിവിൽ സിബിജ എന്നിവരും ഉണ്ടായിരുന്നു.


