മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി സുഹൃത്തുക്കള്‍ക്ക് അയച്ചുനൽകിയ കേസിൽ 19-കാരനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാള്‍ വട്ടംകുളം പുതൃകാവില്‍ വീട്ടില്‍ പി. സഹദ് (19) ആണ് പിടിയിലായത്.
വിവാഹവാഗ്ദാനം നൽകി സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം, യുവതി ഇയാളെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിലുള്ള വിരോധത്തിലാണ് ചിത്രങ്ങൾ മറ്റുള്ളവർക്ക് അയച്ചുനൽകിയത്. മൊബൈല്‍ ടെക്‌നീഷന്‍ കോഴ്‌സ് പഠിച്ച പ്രതി, റിപ്പയര്‍ ചെയ്യാന്‍ ലഭിച്ച ഫോണിലെ സിം കാർഡ് ഉടമയറിയാതെ ഉപയോഗിച്ചാണ് നാല് വ്യാജ ഇന്‍സ്റ്റഗ്രാം ഐഡികൾ നിർമ്മിച്ചതെന്ന് പോലീസ് കണ്ടെത്തി. മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്


