ന്യൂഡൽഹി:ഇന്ന് രാജ്യം ഗണിതശാസ്ത്ര ദിനം ആചരിക്കുന്നു. പ്രശസ്ത ഗണിതശാസ്ത്രജ്ഞനും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വ്യക്തിത്വവുമായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത്. ‘ഗണിതം, കല, സർഗ്ഗാത്മകത’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
ശാസ്ത്ര പുരോഗതിയിലും ദൈനംദിന ജീവിതത്തിലും ഗണിതത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനായാണ് ദിനാചരണം ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ, അക്കാദമിക് ഫോറങ്ങൾ എന്നിവിടങ്ങളിൽ വിപുലമായ പരിപാടികളോടെ ദിനാചരണം സംഘടിപ്പിക്കും. ഗണിതശാസ്ത്രത്തിന് രാമാനുജൻ നൽകിയ അസാധാരണ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് 2011 -മുതലാണ് ഡിസംബർ 22 ദേശീയ ഗണിത ദിനമായി ആചരിച്ചു തുടങ്ങിയത്. 2012, ദേശീയ ഗണിതശാസ്ത്ര വർഷമായും ആചരിച്ചു. ശ്രീനിവാസ രാമാനുജൻ ഗണിതത്തിനു നൽകിയ സംഭാവനകൾ ഒരു നൂറ്റാണ്ടിലേറെയായി ആധുനിക ശാസ്ത്രത്തെ സ്വാധീനിക്കുകയാണ്.


