ജില്ലയില്‍ രണ്ടാംപാദ വായ്പയായി വിതരണം ചെയ്തത് 5250 കോടി 

കൽപ്പറ്റ:ജില്ലയില്‍ ബാങ്കുകള്‍ നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വായ്പയായി വിതരണം ചെയ്തത് 5250 കോടി രൂപയെന്ന് ജില്ലാ ബാങ്കിങ് അവലോകന യോഗം. വായ്പ വിതരണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വായ്പ നിക്ഷേപ അനുപാതം 131 ശതമാനമാണ്. മുന്‍ഗണന വിഭാഗത്തില്‍ 3950 കോടിയും മറ്റ് വിഭാഗത്തില്‍ 1300 കോടി രൂപയുമാണ് വിതരണം ചെയ്തത്. കാര്‍ഷിക വായ്പ ഇനത്തില്‍ 2950 കോടിയും ലഘു-സൂക്ഷ്മ-ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടുന്ന നോണ്‍ ഫാമിങ് വിഭാഗത്തില്‍844 കോടി രൂപയും മറ്റു വിഭാഗത്തില്‍ 156 കോടിയും വിതരണം ചെയ്തു.

 

വായ്പ വിതരണത്തില്‍ 13 ശതമാനവും നിക്ഷേപത്തില്‍ 22 ശതമാനവും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ജില്ലാ ബാങ്കിങ് അവലോകന യോഗത്തില്‍ നബാര്‍ഡ് പൊട്ടന്‍ഷ്യല്‍ ലിങ്ക്‌സ് ക്രെഡിറ്റ് പ്ലാന്‍, ആനുവല്‍ ക്രെഡിറ്റ് പ്ലാന്‍എന്നിവപ്രകാശനം ചെയ്തു. സബ് കളക്ടര്‍അതുല്‍ സാഗറിന്റെ അധ്യക്ഷതയില്‍ കല്‍പ്പറ്റ ഹോളിഡേയ്‌സ് ഹോട്ടലില്‍ നടന്ന അവലോകന യോഗത്തില്‍ കനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍  അന്‍ഷുമാന്‍, ലീഡ് ബാങ്ക് ജില്ലാഓഫീസര്‍ വി.എസ് അഖില്‍, നബാര്‍ഡ് ജില്ലാ ഡെവലപ്‌മെന്റ്മാനേജര്‍ആനന്ദ്, ലീഡ് ജില്ലാ മാനേജര്‍ ടി.എം മുരളീധരന്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *