ബംഗ്ലാദേശിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. എല്ലാ ന്യൂനപക്ഷങ്ങളും സുരക്ഷിതരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇതിനായ് പ്രവർത്തിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതെസമയം, വീസ നൽകുന്നത് ഉൾപ്പെടെയുള്ള എല്ലാ കോൺസുലാർ സേവനങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ താൽക്കാലികമായി നിർത്തിവെച്ചതായി ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ അറിയിച്ചു.


