മേപ്പാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ. മേപ്പാടി, മാന്‌കുന്ന്, ഇന്ദിരാ നിവാസ്, കെ.വി. പ്ലമിൻ(32)യാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. 2025 ഓഗസ്റ്റ് മാസത്തിലാണ് സംഭവം. പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മേപ്പാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ.ആർ.റെമിൻ്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പോക്സോ കേസ്; ഓട്ടോഡ്രൈവർ അറസ്റ്റിൽ


