ശ്രീഹരിക്കോട്ട : അമേരിക്കയുടെ AST സ്‌പേസ് മൊബൈൽ Bluebird block-2 ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ ഇന്ന് രാവിലെ 08:54 നാണ് വിക്ഷേപണം. ഐഎസ്ആർഒയുടെ LVM3-M6 റോക്കറ്റ് ആണ് ഉപഗ്രഹത്തെ ഭ്രമണപഥ ത്തിലെത്തിക്കുക. ലോ എർത്ത് ഭ്രമണപഥത്തിലെ ഏറ്റവും വലിയ വാണിജ്യ ആശയവിനിമയ ഉപഗ്രഹവും ഇന്ത്യയിൽ നിന്ന് LVM-3 യിലൂടെ വിക്ഷേപി ക്കുന്ന ഏറ്റവും ഭാരമേറിയ പേലോഡുമായിരിക്കും BlueBird Block-2. ഉപഗ്രഹ ത്തിലൂടെ നേരിട്ടുള്ള 4G/5G കണക്റ്റിവിറ്റി ആഗോളതലത്തിൽ ലഭ്യമാക്കുക യാണ് ദൗത്യത്തിന്റെ ലക്ഷ്യം.


