പ്ലസ് ടുക്കാര്‍ക്ക് എക്‌സൈസ് ട്രെയിനി ഓഫീസര്‍ ആവാം; പതിനാല് ജില്ലകളിലും ഒഴിവുകള്‍ 27,900 രൂപ തുടക്ക ശബളം

സിവില്‍ എക്സൈസ് ഓഫീസർ ട്രെയിനി തസ്തികയിലേക്ക് കേരള പി.എസ്.സി പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. 14 ജില്ലകളിലും ഒഴിവുകള്‍ വന്നിട്ടുണ്ട്.

 

താല്‍പര്യമുള്ളവർ പി.എസ്.സി വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷ പൂർത്തിയാക്കണം.

 

തസ്തികയും ഒഴിവുകളും

 

കേരള എക്സൈസ് ആന്റ് പ്രൊഹിബിഷൻ ഡിപ്പാർട്ട്മെന്റില്‍ സിവില്‍ എക്സൈസ് ഓഫീസർ (ട്രെയിനി) റിക്രൂട്ട്മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകള്‍.

 

Department Kerala Excise and Prohibition

Name of post Civil Excise Officer (Trainee)

CATEGORY NO 564/2025

Last Date of Application 14.01.2026

 

ശമ്പളം

 

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപമുതല്‍ 63,700 രൂപവരെ ശമ്ബളം ലഭിക്കും.

 

പ്രായപരിധി

 

19നും 31നും ഇടയില്‍ പ്രായമുള്ളവർക്ക് അവസരം. ഉദ്യോഗാർത്ഥികള്‍ 02.01.1994-നും 01.01.2006-നും ഇടയില്‍ ജനിച്ചവരായിരിക്കണം.

 

പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും നിയമാനുസൃത വയസിളവുണ്ടായിരിക്കും.

 

യോഗ്യത

 

പ്ലസ് ടു പരീക്ഷ വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.

 

ശാരീരിക യോഗ്യതകള്‍ :ഉദ്യോഗാർത്ഥികള്‍ക്ക് കുറഞ്ഞത് 165 സെ.മീ ഉയരവും 81 സെ.മീയില്‍ കുറയാത്ത നെഞ്ചളവും കുറഞ്ഞത് 5 സെ.മീ വികാസവും ഉണ്ടായിരിക്കണം.

 

പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് കുറഞ്ഞത് 160 സെ.മീ. ഉയരവും 76 സെ.മീ. നെഞ്ചളവും കുറഞ്ഞത് 5 സെ.മീ. വികാസവും ഉണ്ടായിരിക്കണം.

 

കായികശേഷിയും കാഴ്ച ശക്തിയും : ഔട്ട് ഡോർ ജോലികള്‍ സജീവമായി ചെയ്യാനുള്ള കായികശേഷിയും, ശാരീരിക യോഗ്യതയും, കഴിവും ഉണ്ടെന്നു കാണിക്കുന്ന അസിസ്റ്റന്റ് സർജൻ/ജൂനിയർ കണ്‍സള്‍ട്ടന്റ് റാങ്കില്‍ കുറയാത്ത ഒരു മെഡിക്കല്‍ ആഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഓരോ ഉദ്യോഗാർത്ഥിയും ആവശ്യപ്പെടുമ്ബോള്‍ ഹാജരാക്കേണ്ടതാണ്.

 

എൻഡ്യൂറൻസ് ടെസ്റ്റ് : എല്ലാ ഉദ്യോഗാർത്ഥികളും 2.5 കിലോമീറ്റർ ദൂരം 13 മിനിറ്റിനുളളില്‍ ഓടി പൂർത്തിയാക്കി എൻഡ്യുറൻസ് ടെസ്റ്റ് വിജയിച്ചിരിക്കണം.

 

കായികക്ഷമതാ പരീക്ഷ

 

ഓരോ ഉദ്യോഗാർത്ഥിയും നാഷണല്‍ ഫിസിക്കല്‍ എഫിഷ്യൻസി ടെസ്റ്റിലെ വണ്‍ സ്റ്റാർ നിലവാരത്തിലുളള 8 (എട്ട്) ഇനങ്ങളില്‍ ഏതെങ്കിലും 5 (അഞ്ച്) എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.

 

100 മീറ്റർ ഓട്ടം 14 സെക്കന്റ്

ഹൈജമ്ബ് 132.20 സെ.മീ.

ലോംഗ് ജമ്ബ് 457.20 സെ.മീ.

പുട്ടിംഗ് ദ് ഷോട്ട്(7264 ഗ്രാം) 609.60 സെ.മീ.

ത്രോയിംഗ് ദി ക്രിക്കറ്റ് ബാള്‍ 6096 സെ.മീ.

വടത്തില്‍ കയറ്റം(കൈകള്‍ മാത്രം ഉപയോഗിച്ച്‌) 365.80 സെ.മീ

പുള്‍ അപ് അഥവാ ചിന്നിംഗ് 8 തവണ

1500 മീറ്റർ ഓട്ടം 5 മിനിറ്റ് 44 സെക്കന്റ

അപേക്ഷിക്കേണ്ട വിധം

 

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

 

അപേക്ഷ:

https://thulasi.psc.kerala.gov.in/thulasi/


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *