സുൽത്താൻ ബത്തേരി നഗരസഭയിൽ ആദ്യ രണ്ടര വർഷം മുസ്ലിം ലീഗിന് റസീന അബ്ദുൾ ഖാദർ ചെയർ പേഴ്‌സനാകും. വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റാണ് റസീന അബ്ദുൾ ഖാദർ. മുസ്ലിം ലീഗിലെ റസീന അബ്ദുൽ ഖാദർ സുൽത്താൻ ബത്തേരിയുടെ വൈസ് ചെയർപഴ്സൻ സ്ഥാനത്തേക്ക് എത്തുന്നത് ആദ്യ മത്സരത്തിലെ വിജയത്തിലൂടെ വിജയത്തിലൂടെ കഴിഞ്ഞ 12 വർഷമായി വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റാണ്. 2003 മുതൽ 2012 വരെ ജില്ലാ പ്രസിഡൻ്റായിരുന്നു.
വയനാട് ജില്ലാ കോ- ഓപ്പറേറ്റിവ് ഹൗസിങ്ങ് സൊസൈറ്റി ബോർഡ് അംഗം’ പൂക്കോയ തങ്ങൾ ഹോസ്പിസ് പെയിൽ ആൻഡ് പാലിയെറ്റിവ് ബത്തേരി മണ്ഡലം ട്രഷറർ, ബത്തേരി ശാന്തിനഗർ ഹൗസിങ് കോളനി വെൽഫെയർ സൊസൈറ്റി വൈസ് പ്രസിഡൻ്റ്, എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. ബത്തേരിയിലെ പ്രമുഖ അനസ്തൈറ്റിസ്റ്റ് ഡോ. എ.പി. അബ്ദുൽ ഖാദറാണ് ഭർത്താവ്.
മക്കൾ: ഡോ. നസ്രീൻ .എ. ഖാദർ (ഗൈനക്കോളജിസ്റ്റ് മഞ്ചേരി
ഡോ. റെസ് ലിൻ . എ. ഖാദർ. (എംഡി പാത്തോളജി അസോ. പ്രൊഫ. കെ എം സി.ടി മെഡിക്കൽ കോളേജ്)
ഡോ. മുഹമ്മദ് നഫ്രാസ് ( എല്ലുരോഗ വിഭാഗം, എയിംസ് മാണ്ഡ്യ )
ഡോ. നിയാസ്, ഡോ. യാസർ , ഡോ. മുഹ്സില എന്നിവർ മരുമക്കളാണ്.


