കൽപറ്റ: ബൈപാസ് റോഡിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന വയനാട് ഫ്ലവർഷോ 31- ന് സമാപിക്കും. അവധി ആഘോഷിക്കാൻ ആയിരങ്ങളാണ് ദിവസേന പുഷ്പോത്സവത്തിനെത്തുന്നത്.
വയനാട് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നാണ് ക്രിസ്മസ് അവധിക്കാലത്ത് വയനാട് ഫ്ലവർഷോ സംഘടിപ്പിച്ചത്. കൽപറ്റ ബൈപാസ് റോഡിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ 40000 ചതുരശ്ര അടിയിൽ നൂറുകണക്കിന് വ്യത്യസ്തയിനം പൂക്കളുടെയും സസ്യങ്ങളുടെയും വർണ്ണ വസന്തം ഒരുക്കിയാണ് പുഷ്പോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. 3000 ചതുരശ്ര അടിയിൽ കൃത്രിമ വനം സൃഷ്ടിച്ചു പക്ഷിമൃഗാദികളുടെ പെറ്റ് ഷോയും നടത്തുന്നുണ്ട്.
റോബോട്ടിക് ഷോ, ജലധാര, ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് പാർക്ക് എന്നിവയും പൂച്ചെടികളുടെ വിൽപനയും ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് അവധിക്കാലമായതിനാൽ ആയിരങ്ങളാണ് ദിവസേന പുഷ്പോത്സവം ആസ്വദിക്കാൻ എത്തുന്നത്. 31ന് രാത്രി പുതുവത്സരാഘോഷത്തോടെയാണ് ഒരു മാസത്തെ വയനാട് ഫ്ലവർ ഷോ സമാപിക്കുന്നത്.


