വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രണ വിധേയമാക്കുന്നതിൻ്റെ ഭാഗമായി മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് രാവിലെ ആറ് മുതൽ രാത്രി ഒൻപത് മണി വരെയുള്ള സമയങ്ങളിൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ക്രിസ്മസ്- പുതുവൽസര വെക്കേഷൻ പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചുരത്തിലുണ്ടായ കനത്ത ഗതാഗതക്കുരുക്കും വരും ദിവസങ്ങളിൽ വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുടെ അതിപ്രസരവും കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തുന്നത് കൂടാതെ ചുരം വ്യൂപോയിൻ്റ് 2, 4 വളവുകളിലെ അനധികൃത പാർക്കിംഗിന് പിഴ ചുമത്തുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു. ചുരത്തിലെ പാർക്കിംഗ് നിരോധനം കർശനമാക്കും. ഇനി ഒരറിയിപ്പ് ഉണ്ടാക്കുന്നത് വരെ നിരോധനം തുടരുമെന്നും അധികൃതർ അറിയിച്ചു.
വയനാട് ചുരത്തിൽ മൾട്ടി ആക്സിൽ ചരക്കു വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി


