കാസര്‍കോട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഒന്നര വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. എരിയാലിലെ ഇക്ബാലിന്റെയും നുസൈബയുടെ മകന്‍ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നെന്നാണു വിവരം. രാവിലെ 10.15 നാണ് സംഭവം. കാസര്‍കോട് ടൗണ്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരും വീട്ടുകാരും ഉടൻതന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രിയിൽ. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും


