തിരുവനന്തപുരം :ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തും.ഇന്ന് വൈകിട്ട് പാളയം എല്‍.എം.എസില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിലെ സ്‌നേഹ സംഗമം പരിപാടിയില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും. ഇന്ന് രാവിലെ പുതുച്ചേരിയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം വൈകിട്ട് ആറരയോടെയാകും ഉപരാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുക. പാളയം എൽ. എം.എസിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റിൽ അദ്ദേഹം മുഖ്യാതിഥിയാകും. നാളെ വർക്കലയിൽ 93മത് ശിവഗിരി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന ഉപരാഷ്ട്രപതിനാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി സമാപന ചടങ്ങിലും പങ്കെടുക്കും. തുടർന്ന് നാളെ ഉച്ചയോടെ അദ്ദേഹം തമിഴ്നാട്ടിലേക്കു തിരിക്കും. അതേസമയം, ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 8.30 വരെയും നാളെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇന്ന് വൈകുന്നേരം 6 മുതല്‍ രാത്രി 8 വരെ കനകക്കുന്ന് കോമ്പൗണ്ടിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ ഇന്ന് കേരളത്തിലെത്തും.


