റെയിൽവേയിൽ 22,000 ഒഴിവുകൾ; യോഗ്യത പത്താം ക്ലാസ്

കോഴിക്കോട്: റെയിൽവേയിൽ ലെവൽ വൺ തസ്തികളിലേക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ചുരുക്ക രൂപത്തിലുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിശദമായ വിജ്ഞാപനം ഉടൻ വരും. ജനുവരി 21 മുതൽ അപേക്ഷ സമർപ്പിക്കാം.ഗ്രൂപ്പ് ഡി എന്ന പേരിൽ മുമ്പ് അറിഞ്ഞിരുന്ന തസ്‌തികകളാണ് ലെവൽ വണ്ണിൽ ഉൾപ്പെട്ടിരിക്കുന്നത്. വിവിധ സോണുകളിലായി 22,000 ഒഴിവുകളാണ് ഉള്ളത്.

 

പത്താം ക്ലാസ്/ഐടിഐ/ നാഷ്‌ണൽ അപ്രന്റിസ്ഷിപ്പ് എന്നിവയാണ് മുൻവിജ്ഞാപനത്തിലെ യോഗ്യത. ഇത്തവണയും ഇതേ യോഗ്യത തന്നെയാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേയിൽ അപ്രന്റിസ്‌ഷിപ്പ് ചെയ്തവർക്ക് നിശ്ചിത ക്വാട്ടയുണ്ട്. 2024 വിജ്ഞാപനത്തിൽ 32,438 ഒഴിവുകളാണ് ഇണ്ടായിരുന്നത്. ഇതിൽ 2694 ഒഴിവ് ചെന്നെ ആസ്ഥാനമായ ദക്ഷണറെയിൽവേയിലായിരുന്നു. 18,000 രൂപയാണ് അടിസ്ഥാന ശമ്പളം.

 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 20 വരെയാണ്. ഉദ്യോഗാർഥികൾ 18 വയസിനും 33 വയസിനും ഇടയിലായിരിക്കണം. ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തേയും എസ്‌സി-എസ്‌ടി വിഭാഗക്കാർക്ക് അഞ്ച് വർഷത്തേയും ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്കും നിയമാനുസൃത ഇളവുണ്ട്. അപേക്ഷിക്കുന്നതിന് ഫീസ് ഉണ്ടാവും. ഓൺലൈൻ ആയാണ് ഫീസ് അടയ്‌ക്കേണ്ടത്. വിശദമായ വിജ്ഞാപനത്തിന് ഒപ്പമായിരിക്കും ഫീയായി അടക്കേണ്ട തുക/ പരീക്ഷ രീതി എന്നിവ സംബന്ധിച്ചുള്ള സ്ഥിരീകരണം ഉണ്ടാവുകയുള്ളു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *