ബത്തേരി : പുത്തലത്ത് പി സി മോഹനൻ മാസ്റ്റർ (77) നി ര്യാതനായി. കോട്ടക്കുന്ന് ശാന്തിനഗർ കോളനിയിലെ വസതിയിൽ ഇന്ന് രാവിലെയാണ് അന്ത്യം. ബി. ജെ. പി ദേശീയ സമിതി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, കർഷക മോർച്ച അഖിലേന്ത്യ സെക്രട്ടറി, കോഫി ബോർഡ്, നാളി കേര ബോർഡ് വൈസ് ചെയർമാൻ, സുൽത്താൻ ബത്തേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോളിയാടി എ യു പി സ്കൂൾ എച്ച് എം തസ്തികയിലിരിക്കെയാണ് വിരമിച്ചത്. ഭാര്യ: സത്യവദി. മക്കൾ: : ദീപ, ധന്യ. മരുമക്കൾ: ശ്രീജിത്, അനിൽ. സംസ്കാരം നാളെ പത്ത് മണിക്ക് കോളിയാടി തറവാട്ട് വളപ്പിൽ.
പി. സി മോഹനൻ മാസ്റ്റർ നിര്യാതനായി


