2026 മാർച്ച് 3 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളില്‍ മാറ്റം. മാര്‍ച്ച് 3-ലെ പത്താം ക്ലാസ് പരീക്ഷ മാർച്ച് 11 ലേക്കും, പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ 10 ലേക്കുമാണ് മാറ്റിയത്. ഭരണപരമായ കാരണങ്ങളാലാണ് തീയതികൾ പുനഃക്രമീകരിച്ചതെന്ന് ബോർഡ് അറിയിച്ചു. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ 2026 ഫെബ്രുവരി 17- ന് ആരംഭിച്ച് മാർച്ച് പത്ത് വരെയും 12-ാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 17 മുതൽ ഏപ്രിൽ ഒൻപത് വരെയുമാണ് നടക്കുന്നത്.


