വെൽക്കം 2026; നാടെങ്ങും ആഘോഷം; പ്രതീക്ഷകളുമായി പുതുവർഷത്തിലേക്ക്

2026-ന് നിറപ്പകിട്ടാർന്ന തുടക്കം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തി മയങ്ങി. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേൽക്കാനുള്ള ആവേശത്തിലായിരുന്നു ആളുകൾ. പുതുവത്സരാഘോഷം നടക്കുന്ന പ്രധാന സ്ഥലമായ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ വൻ ജനാവലിയാണ് എത്തിയത്. ലോകം കണ്ണുനട്ട് കാത്തിരുന്നപ്പോൾ പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്.

പൊൻകിരണങ്ങളുമായി മറ്റൊരു പുതുവർഷം കൂടി എത്തിയിരിക്കുകയാണ്. പഴയ മുറിവുകൾ ഉണക്കുന്നതിനും ജീവിതത്തെപ്പറ്റിയുള്ള പുതിയ വീക്ഷണം സ്വീകരിക്കുന്നതിനോ ഉള്ള സമയമാണിത്. ശുഭാപ്തി വിശ്വാസത്തിന്റെ ഒരു ഒഴുക്കാണ് ഓരോ പുതുവർഷപ്പിറവിയും. ഓരോ ദിവസം കഴിയുന്തോറും മനസ്സുകൊണ്ടും ജീവിതം കൊണ്ടും നാം കൂടുതൽ നന്മ നിറഞ്ഞവരാകണമെന്ന ചിന്തയാണ് പുതുവർഷത്തിലുണ്ടാകേണ്ടത്.

 

ആത്മപരിശോധനയുടെ സമയം കൂടിയാണ് ഓരോ പുതുവർഷവും. സ്നേഹവും സൗഹാർദ്ദവും അനുകമ്പയും പുതുവർഷപ്പുലരിയിൽ നമ്മുടെ ഹൃദയങ്ങളെ കൂടുതൽ നിർമലമാക്കട്ടെ. പ്രതിസന്ധിയുടെ കൊടുങ്കാറ്റുകളെ അതിജീവിക്കാനും സമാധാനത്തിന്റേതായ ലോകം കെട്ടിപ്പടുക്കാനും ഓരോരുത്തർക്കും കഴിയട്ടെയെന്ന് ആശംസിക്കുന്നു. വയനാട് വാർത്തpage ൻ്റെ പ്രിയ വായനക്കാർക്ക് ഒരിക്കൽകൂടി പുതുവർഷാംശസകൾ നേരുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *