ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച തുടരുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ആഭ്യന്തരവിപണിയിലെ ആവശ്യകത വർധിച്ചതും മിതമായ തോതിലുള്ള പണപ്പെരുപ്പവുമാണ് വളർച്ചയെ ശക്തിപ്പെടുത്തുന്നത്. കേന്ദ്രത്തിന്റെ സൂക്ഷ്മ സാമ്പത്തിക നയങ്ങളും ഇതിന് സഹായകമാണ്. അനുകൂലമായ സാമ്പത്തിക സാഹചര്യവും സാമ്പത്തിക വിപണികളിലെ കുറഞ്ഞ ചാഞ്ചാട്ടം ആഭ്യന്തര സാമ്പത്തിക സംവിധാനത്തിന് സ്ഥിരത നൽകുന്നു. അതേ സമയം, ആഗോളരാഷ്ട്രീയ സംഭവവികാസങ്ങളും വ്യാപാര സംബന്ധിയായ അനിശ്ചിതത്വും വെല്ലുവിളി ഉയർത്തുന്നതായും ആർ.ബി.ഐ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ വളർച്ച തുടരുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്.


