ന്യൂഡൽഹി:85 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള പദ്ധതികൾ ത്വരിതപ്പെടുത്താൻ പ്രഗതിയിലൂടെ സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഗതിയുടെ 50-ാമത് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു. റോഡ്, റെയിൽവേ, വൈദ്യുതി, ജലവിഭവങ്ങൾ, കൽക്കരി ഉൾപ്പെടെയുള്ള മേഖലകളിലായി അഞ്ച് നിർണായക അടിസ്ഥാന സൗകര്യ പദ്ധതികൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു. 40,000 കോടിയിലധികം രൂപ ചെലവു വരുന്ന ഈ പദ്ധതികൾ അഞ്ച് സംസ്ഥാനങ്ങളിലായാണ് നടപ്പാകുന്നത്. വിവര സാങ്കേതിക വിദ്യ സംയോജിപ്പിച്ച് മികച്ച ഭരണം കാഴ്ച്ചവയ്ക്കുന്നതിനുള്ള സംരംഭമാണ് പ്രഗതി. 2014 മുതല്‍ 377 പദ്ധതികളാണ് പ്രഗതിക്കു കീഴില്‍ അവലോകം ചെയ്തത്. ഇന്ത്യ അതിവേഗം മുന്നേറുമ്പോൾ, പ്രഗതിയുടെ പ്രസക്തി കൂടുതൽ വര്‍ദ്ധിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. വിക്സിത രാഷ്ട്രം എന്ന ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള മികച്ച ചുവടുവയ്പ്പാണ് പ്രഗതി എന്നും പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
85 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള പദ്ധതികൾ ത്വരിതപ്പെടുത്താൻ പ്രഗതിയിലൂടെ സാധിച്ചു : പ്രധാനമന്ത്രി നരേന്ദ്രമോദി.


