ബാലുശേരി: കരിയാത്തൻ കാവ് തോട്ടിലേക്ക് സ്കൂട്ടർ മറിഞ്ഞു റിട്ടയേഡ് അധ്യാപകൻ മുങ്ങിമരിച്ചു.ഏളേറ്റിൽ സ്വദേശി പുലിവലത്തിൽ പരേതനായ അബൂബക്കർ മുസ്‌ലിയാരുടെ മകൻ പി.വി മുഹമ്മദാണ് മരിച്ചത്. കിനാലൂരിൽ വാടകക്ക് താമസിക്കുകയായിരുന്നു. സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഇന്നലെ നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് മറിഞ്ഞാണ് ഇദ്ദേഹം മരിച്ചതെന്നാണ് കരുതുന്നത്. മഴ നനയാതിരിക്കാൻ കോട്ടും തലയിൽ ഹെൽമറ്റും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ആദ്യം എന്താണ് സംഭവിച്ചതെന്നോ മരിച്ചതാരാണെന്നോ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വിശദമായ പരിശോധനയിൽ തോട്ടിൽ തന്നെ മറ്റൊരു ഭാഗത്ത് സ്കൂട്ടറും കണ്ടെത്തി. ഇതോടെയാണ് മരിച്ചത് മുഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞത്.ദീർഘകാലം തലശ്ശേരിയിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു.മൃതദേഹം ബാലുശ്ശേരി ഗവൺമെൻറ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
തോട്ടിലേക്ക് സ്കൂട്ടർ മറിഞ്ഞു റിട്ടയേഡ് അധ്യാപകൻ മരിച്ചു
